കുന്ദമംഗലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലോകതന്ത്ര രക്ഷാനൈറ്റ് മാർച്ച് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ. എം. എ. റഷീദ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, ഒ. ഉസ്സൈൻ, എം ബാബുമോൻ,സി .അബ്ദുൽ ഗഫൂർ, യു.സി മൊയ്തീൻകോയ, യു.മാമു, പി. മമ്മികോയ പ്രസംഗിച്ചു. ഒ .സലീം സ്വാഗതവും കെ കെ ഷമീൽ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ശിഹാബ് റഹ്മാൻ, ബഷീർ, എംവി ബൈജു, ജി കെ ഉബൈദ്, അജ്മൽ, ടി.കബീർ, കെ.പി അബ്ബാസ്, എ.പി.അഷ്റഫ് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |