SignIn
Kerala Kaumudi Online
Sunday, 11 October 2026 10.45 PM IST

കാറിൽ രാസലഹരി കടത്താൻ ശ്രമം, ലക്ഷ്യം വിദ്യാർത്ഥികൾ; അതിവിദഗ്ദ്ധമായി പിടികൂടി പൊലീസ്

afnaj
അഫ്‌നാജ്, റിൻഷ ഫാത്തിമ

കോഴിക്കോട്: കാറിൽ രാസലഹരി കടത്താൻ ശ്രമിച്ചവരെ അതിസാഹസികമായി പിടികൂടി പൊലീസ്. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി എം അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എൻഐടിയിൽ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പത്തരയോടെ പ്രദേശത്ത് കുന്നമംഗലം പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് സംശയാസ്‌പദമായ നിലയിൽ കാർ കണ്ടത്.

പൊലീസിനെ കണ്ട് കാർ നിർത്താതെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ പോയി. തുടർന്ന് എസ്‌ഐ വി കെ ഏലിയാസും ഒപ്പമുണ്ടായിരുന്ന എസ്‌പിഒമാരായ പി സി ബിജു, അജീഷ്, സിപിഒമാരായ ഷിബില, മുഹമ്മദ് ഷമീർ എന്നിവരും പൊലീസ് ജീപ്പിൽ അതിവേഗം കാറിനെ പിന്തുടരുകയായിരുന്നു. കട്ടാങ്ങൽ - മാവൂർ റോഡ് വഴി പോയശേഷം കാണാതായ കാർ പിന്നീട് എൻഐടി ഹോസ്റ്റലിന് സമീപമുള്ള ഒരു അപ്പാർട്ട്‌മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടതായി കണ്ടെത്തി.

തുടർന്ന് കാർ വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിൽ ഡാഷ്‌ബോർഡിൽ നിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ രണ്ടുപേരുടെയും പേരിൽ മുമ്പും സമാനമായ കേസുകളുണ്ട്. അഫ്‌നാസിന്റെ പേരിൽ കാപ്പ ഉൾപ്പെടെ 11കേസും റിൻഷ ഫാത്തിമയുടെ പേരിൽ മൂന്ന് കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

എൻഐടിക്ക് സമീപമെത്തുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായാണ് ഇവർ രാസഹലരി എത്തിച്ചതെന്നാണ് ചോദ്യംചെയ്യലിൽ വ്യക്തമായത്. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്‌ട് 22 (സി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

English Summary

Kunnamangalam Police arrested a 27-year-old man and a 23-year-old woman after allegedly seizing 11.90 grams of MDMA from a car parked near NIT Calicut. Police said the suspects attempted to flee during a patrol before officers traced the vehicle to an apartment parking area. A case was registered under relevant provisions of the NDPS Act.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MDMA DRUG BUST, NIT CALICUT DRUG CASE, KOZHIKODE DRUG ARREST NEWS, KERALA MDMA SEIZURE, KOZHIKODE DRUG NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY