SignIn
Kerala Kaumudi Online
Monday, 12 October 2026 11.29 AM IST

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻതട്ടി മരിച്ചത് സ്‌കൂൾ വിദ്യാർത്ഥികൾ, അപകടം മംഗലാപുരം ചെന്നൈ മെയിൽ തട്ടി

READ ENGLISH VERSION
students
അവനിക,​ പാർത്ഥിവ്

കൊ​യി​ലാ​ണ്ടി​:​​ചേ​മ​ഞ്ചേ​രി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പം​ ​ട്രെ​യി​ൻ​ ​ത​ട്ടി മരിച്ചത് രണ്ട് സ്‌കൂൾ വിദ്യാർത്ഥികളെന്ന് തിരിച്ചറിഞ്ഞു. ഇരുവരുടെയും ബന്ധുക്കൾ രാത്രി വൈകി തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിവ് (17), ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ്‌നഗർ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റു​മ​ണി​യോ​ടെ​ ​മം​ഗ​ലാ​പു​രം​-​ ​ചെ​ന്നൈ​ ​മെ​യി​ലാ​ണ് ​ത​ട്ടി​യ​ത്.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ചി​ന്നി​ച്ചി​ത​റി​യ​തി​നാ​ൽ​ ​ഇവരെ തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞിരുന്നില്ല.​ ​
ദേ​ശീ​യ​പാ​ത​യും​ ​റെ​യി​ൽ​വേ​ ​ട്രാ​ക്കും​ ​അ​ടു​ത്ത​ടു​ത്തു​ള്ള​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മാ​ണ് ​സം​ഭ​വം.​ ​നാ​ട്ടു​കാ​ർ​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​യി​ലാ​ണ്ടി​ ​പൊ​ലീ​സ് ​സ്ഥ​ല​ത്തെ​ത്തി​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു.

English Summary

Two school students were killed after being hit by a train near Chemancheri railway station in Kozhikode. The deceased were identified as Parthiv (17), a Plus One student at Thiruvangoor Higher Secondary School, and Avanika (14), a Class 9 student from Vikas Nagar, Kapad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE, TRAIN HIT, STUDENTS DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA