SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

ശാന്തിഭവനിൽ പച്ചക്കറിത്തോട്ടം

nss
രണ്ടത്താണി ശാന്തിഭവനിലെ പച്ചക്കറിത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിക്കുന്നു.

മുക്കം: കാരുണ്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശവുമായി മലപ്പുറം രണ്ടത്താണിയിലെ ശാന്തിഭവനിൽ പച്ചക്കറിത്തോട്ടമൊരുക്കി ആനയാംകുന്ന് വി.എം.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ. എൻ.എസ്.എസ് പ്രവർത്തന പദ്ധതിയായ 'തളിർ' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ പ്രവർത്തനം ഏറ്റെടുത്തത്. തോട്ടത്തിന്റെ ഉദ്ഘാടനം കോട്ടയ്ക്കൽ എം.എൽ.എ പ്രൊ.ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ആനയാംകുന്ന് സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.വി. നസീറയിൽനിന്ന് പച്ചക്കറിച്ചട്ടി ഏറ്റുവാങ്ങിയ എം.എൽ.എ, ശാന്തിഭവൻ സെക്രട്ടറി അബ്ദുൽ നാസറിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്,​ ഇബ്രാഹിം അൻസാരി, അമീർഷ മുഹമ്മദ്, അബ്ദുൽ സലീംമേൽമുറി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL