രാമനാട്ടുകര: യു.പി.ഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ വിളംബരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ഭാരവാഹികളായ കെ.കെ. വിനോദ് കുമാർ, കെ.കെ. ശിവദാസ്, അസ്ലം പാണ്ടികശാല, സി സന്തോഷ് കുമാർ,സി. ദേവൻ, ടി. മമ്മദ് കോയ, ഹബീബ് അൽഫാ, പി.സി. നളിനാക്ഷൻ, ആശ റഷീദ്, സി പി അജയ്കുമാർ, നിയാസ് ബാവൂസ്, സി സി ബാവ,പി പി ബഷീർ,കബീർ യൂറോ എന്നിവർ പ്രസംഗിച്ചു. കേന്ദ്ര നീക്കം വ്യാപാരമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഷേധ പരിപാടിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |