കൽപ്പറ്റ: ജൈവകൃഷിയുടെ ഉറ്റ ചങ്ങാതിയായിരുന്നു ചെറുവയൽ രാമൻ . പരമ്പരാഗത നെൽവിത്തുകൾ നെഞ്ചോട് ചേർത്തുവച്ച മണ്ണിന്റെ മകൻ. അമ്പതോളം പരമ്പരാഗത നെൽവിത്തുകളാണ് രാമന്റെ പക്കലുള്ളത്. ആര് ചെന്ന് ചോദിച്ചാലും അവ നൽകും. വാങ്ങിയ വിത്തുകൾ വിളവെടുത്തശേഷം തിരിച്ചുനൽകണമെന്നതാണ് വ്യവസ്ഥ. പക്ഷേ, പലരും അത് തിരിച്ചുകൊടുക്കാറില്ല. എങ്കിലും രാമന് പരിഭവമോ പരാതിയോ ഇല്ല. ചെറുവയൽ രാമനെ സെമിനാറിനും മറ്റും വിളിക്കുമ്പോൾ കൈയിലുള്ള നെൽവിത്തുകളുമായാണ് പുറപ്പെടുക. പരമ്പരാഗത നെൽക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതം മാറ്റിവച്ച രാമനുള്ളത് മൂന്നരയേക്കറോളം സ്ഥലം. കുറിച്യ വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് കൂട്ടുകുടുംബ വ്യവസ്ഥയാണ്. വയനാട്ടിൽ ഇന്നും കച്ചിപ്പുരയിൽ താമസിക്കുന്നത് ഒരു പക്ഷേ, ചെറുവയൽ രാമൻ മാത്രമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |