തേഞ്ഞിപ്പലം: ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്ത മത്സരത്തിൽ റെക്കോർഡിട്ട് കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി കെ.ശിഖ. തിരൂർ മംഗലം സ്വദേശിയാണ്.
15:13:57 സെക്കന്റിലാണ് ശിഖ നടന്ന് തീർത്തത്. നേരത്തെയുള്ള എൻ.എം.എച്ച്.എസ്.എസ് തിരുന്നാവായയിലെ എസ്.ആദിത്യയുടെ 17:06:55 എന്ന റെക്കോർഡാണ് ഇതോടെ ഇല്ലാതായത്.
കഴിഞ്ഞ തവണ നടന്ന സംസ്ഥാനതല ജൂനിയർ വിഭാഗം പെൺകുട്ടികളുടെ നടത്ത മത്സരത്തിൽ സിൽവർ നേടിയിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാനതല ജൂനിയർ മീറ്റിൽ ഇതേ ഇനത്തിന് വെങ്കലം നേടിയിരുന്നു. സ്‌കൂളിലെ കായികാദ്ധ്യാപകനായ റിയാസിന് കീഴിലാണ് പരിശീലനം. കൂലിപ്പണിക്കാരനായ ശ്രീനിവാസൻ-രജിമോൾ ദമ്പതികളുടെ മകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |