SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.55 AM IST

ബാലസഭ സംഘടിപ്പിച്ചു

balasabha
ബാലസഭ പരിപാടിയിൽ മമ്മിക്കുട്ടി എം.എൽ.എ സംവദിക്കുന്നു.

ചെർപ്പുളശേരി: വേറിട്ട അനുഭവമായി ജനപ്രതിനിധിയുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച. മലർവാടി ബാലസംഘം ചെർപ്പുളശ്ശേരി ഏരിയയാണ് കുട്ടികൾ ജനപ്രതിനിധികളുമായി സംവദിക്കുന്ന 'ബാലസഭ' സംഘടിപ്പിച്ചത്. പരിപാടിയിൽ മമ്മിക്കുട്ടി എം.എൽ.എ കുട്ടികളുമായി സംവദിച്ചു. കുട്ടികൾ ഉന്നയിച്ച പ്രാദേശികമായ വികസന വിഷയങ്ങളിൽ എം.എൽ.എ മറുപടി നൽകി. കുട്ടികൾ പൊതു രംഗങ്ങളിൽ വളർന്ന് വരേണ്ടതിന്റെ ആവശ്യകത എം.എൽ.എ ഓർമിപ്പിച്ചു. മലർവാടി ബാലസംഘം രക്ഷാധികാരി പി.ഹംസ സ്വാഗതം പറഞ്ഞു. ഏരിയ കോഓർഡിനേറ്റർ ടി.യാസിർ മാസ്റ്റർ മലർവാടിയെ പരിചയപ്പെടുത്തി. നഗരസഭാഗം കൗൺസിലർ സമീറ ഗഫൂർ, കോ ഓർഡിനേറ്റർ സുഹൈറ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL