മുതലമട: പള്ളം എം.എ.എൽ.പി സ്‌കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഓണപ്പൂക്കള മത്സരം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഓണസദ്യ, കുട്ടികളുടെ മ്യൂസിക് ചെയർ, ഉറിയടി, നാരങ്ങ സ്പൂൺ റേസ്, പൊട്ടി തൊടൽ, വടംവലി മത്സരങ്ങൾ എന്നിവ നടന്നു. ഹെഡ്മാസ്റ്റർ എം.സിറാജുദ്ദീൻ, മാനേജർ കെ.പി.രവി, പൂർവ്വ അദ്ധ്യാപകൻ ടി.ഷിഹാബുദ്ദീൻ, അദ്ധ്യാപകരായ ടി.അലിയാ, ഷീമ റഷീദ്, പി.ടി.എ പ്രസിഡന്റ് ഷിബു തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |