SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.04 AM IST

ഓണക്കച്ചവടത്തിൽ റെക്കോ‌‌‌ഡിട്ട് സപ്ലൈകോ; 33 ദിവസത്തിനിടെ 391 കോടി രൂപയുടെ വിറ്റുവരവ്

READ ENGLISH VERSION
supplyco-
സപ്ലൈകോ ഓണം ഫെയർ Image Credit: Facebook

തിരുവനന്തപുരം : ഓണക്കച്ചവടത്തിൽ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്. കഴിഞ്ഞ 33 ദിവസത്തിനിടെ സപ്ലൈകോയിലെ വില്പന 391.75 കോടി രൂപ കടന്നു. ആഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ആഗസ്റ്റ് ഒന്നുമുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപയാണ്.

കഴിഞ്ഞ വ‍ർഷം ഓണക്കാലത്ത് ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബ‌ ർ നാല് വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. ഈ വർഷം ഓണം ഫെയറുകളിലും സപ്ലൈകോ വില്പന ശാലകളിലും തിരക്ക് വർദ്ധിച്ചതോടെയാണ് 391 കോടി രൂപയുടെ വിറ്റുവര് 33 ദിവസത്തിനിടെ നേടാൻ സപ്ലൈകോയ്‌ക്ക് കഴിഞ്ഞത്.

തിരുവനന്തപുരം,​ കോഴിക്കോട്,​ എറണാകുളം ജില്ലകളിലെ മെഗാ ട്രേഡ് ഫയറുകളടക്കം ജില്ലാ ഫെയറുകളിൽ നിന്നുള്ള വിറ്റുവര് നാലുകോടി 65 ലക്ഷം രൂപയാണ്. തിരുവനന്തപുരം മെഗാ ട്രേഡ് ഫെയറിൽ നിന്നുള്ള വിറ്റുവരവ് മാത്രം 81 ലക്ഷം രൂപയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO, SUPPLY CO ONAM SALES, SUPPLY CO 391 CRORE SALE, ONAM SHOPPING KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA