
പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗമായിരിക്കെ അപകടത്തിൽ മരണപ്പെട്ട തരൂർ വാവുള്ള്യാപുരം സ്വദേശി ബി.ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം കൈമാറി. മരണാനന്തര ധനസഹായ തുകയായ രണ്ടുലക്ഷം രൂപ ബോർഡ് ഡയറക്ടർ കെ.സി.ജയപാലൻ നോമിനിയും ഭാര്യയുമായ അനിതയുടെ വീട്ടിലെത്തിയാണ് കൈമാറിയത്. ഉപദേശക സമിതി അംഗം കെ.പി.ജോഷി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ്, വാർഡ് മെമ്പർ ജനാർദ്ദനൻ, പ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കളായ സജീഷ്, ശിവരാജു, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഒ.എസ് ഷാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |