SignIn
Kerala Kaumudi Online
Monday, 12 October 2026 1.03 PM IST

പാലക്കാട്ട് 19കാരൻ മുത്തശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

READ ENGLISH VERSION
akhil
അഖിൽ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവിൽ രമേഷ് - മല്ലിക ദമ്പതികളുടെ മകൻ അഖിൽ ആണ് മരിച്ചത്. മുത്തശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് അഖിലിനെ മരിച്ച നിലയിൽ കാണുന്നത്. പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A 19-year-old youth named Akhil, son of Ramesh and Mallika, was found dead with burn injuries at his grandmother’s house in Kanjirappuzha, Mannarkkad, Palakkad. The incident is suspected to have occurred last night when nobody was home. Relatives discovered his body after he failed to answer their calls. Police have begun a detailed investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD NEWS, MANNARKKAD KANJIRAPPUZHA DEATH, 19 YEAR OLD AKHIL DEATH, KERALA CRIME NEWS, KANJIRAPPUZHA YUVAV MARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA