SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.10 AM IST

വീണ്ടും ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷക്കാരനെ തല്ലികൊന്നു, അഞ്ചുപേർ പിടിയിൽ

READ ENGLISH VERSION

murder
പ്രതീകാത്മക ചിത്രം

പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷക്കാരനെ തല്ലിക്കൊന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിന് അടുത്തെ കുറ്റികാട്ടിൽ നിന്ന് ശനിയാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സംഭവത്തിൽ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അ‌ഞ്ചുപേർ പിടിയിലായി. ആൾക്കൂട്ട കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട്-തമിഴ്നാട് അതിർത്തി ഗ്രാമമാണ് മൂലത്തറ. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

English Summary

An unidentified beggar was beaten to death in Moolathara, Palakkad. Found dead Saturday night near a toddy shop, a post-mortem confirmed murder with deep wounds. Meenakshipuram police have arrested five individuals, suspecting a possible mob killing. The police have launched a detailed investigation into the incident in the Palakkad-Tamil Nadu border village.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEGGAT BEATEN TO DEATH, PALAKKAD CRIME NEWS, BEGGER MURDER CASE, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY