
മണ്ണാർക്കാട്: ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് ടൗണിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസൻ അദ്ധ്യക്ഷനായി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മോഹൻദാസ്, കെ.അംബുജാക്ഷി, ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണൻകുട്ടി, പി.ജി ഉമാദേവി, സി.സത്യഭാമ, കെ.വി.സാറാമ്മ, പി.രമേശൻ, ടി.അശോകൻ, കെ.ചന്ദ്രൻ, പി.എം.ഹസ്സൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |