SignIn
Kerala Kaumudi Online
Thursday, 15 October 2026 5.43 AM IST

സ്വ​കാ​ര്യ​ ​മി​ല്ലു​ക​ൾ​ക്ക് 63.37​ ​കോ​ടി​ ​അ​നു​വ​ദി​ച്ചു

paddy
.

പാ​ല​ക്കാ​ട്:​ 2022​​-​23​ ​സം​ഭ​ര​ണ​ ​വ​ർ​ഷ​ത്തി​ൽ​ ​നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നെ​ല്ലി​ൽ​ ​നി​ന്ന് ​അ​രി​ ​ല​ഭി​ക്കു​ന്ന​ ​അ​നു​പാ​ത​ത്തി​ലു​ണ്ടാ​യ​ ​വ്യ​ത്യാ​സം​ ​മൂ​ല​മു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​സ്വ​കാ​ര്യ​ ​മി​ല്ലു​ക​ൾ​ക്ക് ​ന​ൽ​കാ​ൻ​ 63.37​ ​കോ​ടി​ ​രൂ​പ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചു.​ ​നെ​ല്ല് ​സം​സ്‌​ക​രി​ച്ച് ​അ​രി​യാ​ക്കി​ ​സ​പ്ലൈ​കോ​യ്ക്ക് ​തി​രി​കെ​ ​ന​ൽ​കു​മ്പോ​ൾ​ ​ല​ഭി​ക്കേ​ണ്ട​ ​അ​രി​യു​ടെ​ ​അ​ള​വി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കു​ന്ന​ത്.​ ​തു​ക​ ​ബ​ന്ധ​പ്പെ​ട്ട​ ​മി​ല്ലു​ക​ൾ​ക്ക് ​ഉ​ട​ൻ​ ​കൈ​മാ​റും.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ 68​ ​ശ​ത​മാ​നം​ ​അ​രി​ ​ല​ഭി​ക്ക​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ 64.5​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യ്ക്കാ​മെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​നി​യ​മ​പ്ര​ശ്നം​ ​മൂ​ലം​ ​അ​ത് ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​മി​ല്ലു​ക​ൾ​ക്കു​ണ്ടാ​യ​ ​അ​ധി​ക​ബാ​ധ്യ​ത​ ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ 68​ ​ശ​ത​മാ​നം​ ​അ​രി​ ​ല​ഭി​ക്ക​ണ​മെ​ന്ന​ ​കേ​ന്ദ്ര​ ​വ്യ​വ​സ്ഥ​ ​പ്ര​കാ​ര​മാ​ണ് ​നെ​ല്ലു​സം​ഭ​ര​ണം​ ​ന​ട​ക്കു​ന്ന​ത്.​ ​ഇ​ത് 64.5​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​യ്ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​നം​ ​കേ​ന്ദ്ര​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.​ ​

 ട്രാക്കിലാകാതെ സംഭരണം

പാലക്കാട് ജില്ലയിൽ കൊയ്ത്തു സജീവമായിട്ടും ഒന്നാംവിള നെല്ലുസംഭരണം ട്രാക്കിലായിട്ടില്ല. ഇടയ്ക്കിടെയുള്ള മഴയും നെല്ല് സൂക്ഷിക്കാൻ മതിയായ സൗകര്യങ്ങളില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു. വീടുകളുടെ മുറ്റത്തും സിറ്റൗട്ടിലും ഹാളിലുമെല്ലാം നെല്ല് സൂക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കളങ്ങളോ സംഭരണകേന്ദ്രങ്ങളോ ഉള്ളവർക്ക് മാത്രമാണ് വലിയ ബുദ്ധിമുട്ടില്ലാത്തത്. ചിലർ പ്രാദേശിക അരിമില്ലുകളുടെ സഹായത്തോടെ യന്ത്രങ്ങൾ ഉപയോഗിച്ച് നെല്ല് ഉണക്കി ചാക്കുകളിലാക്കി സൂക്ഷിക്കുന്നുണ്ട്. മറ്റു ചിലർ പാറപ്പുറത്തും പാതയോരത്തും ടാർപ്പായ മൂടിയാണ് നെല്ല് സൂക്ഷിക്കുന്നത്. ഇത്തരത്തിൽ സൂക്ഷിക്കുന്ന നെല്ലിന് മയിലുകൾ, കാട്ടുപന്നികൾ, എലികൾ എന്നിവയുടെ ഭീഷണിയുമുണ്ട്. സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ കർഷകർ പൊതുവിപണിയിൽ നെല്ല് വിൽക്കാൻ നിർബന്ധിതരാകുകയാണ്. ആലത്തൂർ സഹകരണബാങ്ക് ജ്യോതി നെല്ല് കിലോഗ്രാമിന് 34 രൂപയ്ക്കും കാഞ്ചന 29 രൂപയ്ക്കും ഉമ 28 രൂപയ്ക്കും സംഭരിച്ച് പണം ഉടൻ നൽകുന്നത് കർഷകർക്ക് ആശ്വാസമാണ്. സ്വകാര്യ മില്ലുകളുടെ ഏജന്റുമാർ കുറഞ്ഞ വിലയ്ക്ക് നെല്ലെടുക്കുന്നത് തടയുന്നതിലും സഹകരണബാങ്കിന്റെ ഇടപെടൽ സഹായകരമായി. ഇതോടെ കർഷകർക്ക് കൂടുതൽ വില നൽകാൻ സ്വകാര്യ ഏജന്റുമാരും നിർബന്ധിതരായി. അതേസമയം, സപ്ലൈകോയുടെ നെല്ലുസംഭരണവില കിലോഗ്രാമിന് 30 രൂപയിൽനിന്ന് ഉയർത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL