പാലക്കാട്: പേവിഷബാധ പ്രതിരോധത്തിന്റെ ഭാഗമായി വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നാലാംഘട്ട ക്യാമ്പിന്റെ ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രസാദ് നിർവഹിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. പി.ശ്രീദേവി അദ്ധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ അംബികവല്ലി, ബി.മഞ്ജുള, പഞ്ചായത്തംഗം സി.കണ്ണൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശശികല, സുഭാഷിണി, എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പ്രതിരോധ കുത്തിവെപ്പെടുക്കാൻ കഴിയാത്തവർ ഒരാഴ്ച്ചക്കുള്ളിൽ വടക്കഞ്ചേരി മൃഗാശുപത്രിയിൽ മൃഗങ്ങളെ എത്തിച്ച് കുത്തിവെപ്പ് എടുക്കാവുന്നതാണെന്ന് ഡോ. പി.ശ്രീദേവി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |