
തിരുവല്ല: എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രതിഭ സംഗമവും വായനാദിനാചരണവും ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹനോൻ മാർ ക്രിസോസ്റ്റോമോസ് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര സംവിധായകൻ കവിയൂർ ശിവപ്രസാദ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ജോബി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ.എസ്, പ്രിൻസിപ്പൽ പി.കെ.തോമസ്, പ്രഥമാദ്ധ്യാപിക ബിന്ദു.കെ, ഫാ.ബിബിൻ മാത്യു, ദീപ മേരി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി മത്തായി ടി.വർഗീസ്, ഷേർലി തോമസ്, അജിത ഉമ്മൻ, ഡോ.സജു പി.തോമസ്, ബിനു ചെറിയൻ, രേഷ്മ ഹെലൻ തോമസ്, റിനോജ് ജോർജ്, ജോജി ജോർജ്, ഡോണിയ നൈനാൻ,ശിവപ്രിയ സതീഷ്, ഗംഗ എസ്.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |