
കോന്നി : ഗ്രാമപഞ്ചായത്തിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര -സംസ്ഥാന സർക്കാർ സംയോജിതമായി ആണ് ക്യാമ്പയിൻ നടത്തുന്നത്. കോന്നി മൃഗാശുപത്രിയിൽ നിന്നുള്ള വാക്സിനേഷൻ സ്ക്വാഡ് ക്ഷീരകർഷകരുടെ വീടുകളിൽ എത്തി പശു ,എരുമ എന്നിവയ്ക്ക് കുത്തിവയ്പ്പ് നൽകും. കിടാവ് ,ഏഴ് മാസത്തിന് മുകളിൽ ഗർഭമുള്ള ഉരുക്കൾ എന്നിവയെ കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാമുരളി , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ കാലായിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |