SignIn
Kerala Kaumudi Online
Saturday, 05 September 2026 12.32 PM IST

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ; ഭഗവാനൊപ്പം സദ്യയുണ്ട് പതിനായിരങ്ങൾ

sadhya

കോഴഞ്ചേരി : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ 52 പള്ളിയോട കരക്കാർ ഉൾപ്പടെ പതിനായിരങ്ങൾ പങ്കെടുത്തു. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഉച്ചപൂജ കഴിഞ്ഞ് 12.30 ഓടെ മേൽശാന്തി വി.എസ്.ശങ്കരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് പകർന്നുനൽകി​യ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ ഏറ്റുവാങ്ങി ആനക്കൊട്ടിലിലെ പ്രത്യേക മണ്ഡപത്തിൽ എത്തിച്ചു. ഇവിടെ ഒരുക്കി​യ നിലവിളക്കിലേക്ക് തന്ത്രി അക്കിരമൺ കാളിദാസ ഭട്ടതിരി ദീപം പകർന്നതോടെ ഭഗവത് സ്‌തുതികൾ മുഴങ്ങി. തുടർന്ന് എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.അജിത് കുമാർ പ്രത്യേക പീഠത്തിൽ തയ്യാറാക്കിയ തൂശനിലയിലേക്ക് വിഭവങ്ങൾ വിളമ്പി. അബിൻ വർക്കി എം.എൽ.എ , പളളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ജോയി​ന്റ് സെക്രട്ടറി അജയ് ഗോപിനാഥ് , ട്രഷറർ രമേശ് മാലിമേൽ , വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, സദ്യയ്ക്കാവശ്യമായ അരി സംഭാവന ചെയ്ത കീഴുകര ഇട്ടിയം വേലിൽ പ്രസന്നകുമാർ എന്നിവരും വിഭവങ്ങൾ ഭഗവാന്റെ മുന്നി​ൽ വിളമ്പി. 52 പള്ളിയോടക്കരകൾ ക്കായി തയ്യാറാക്കിയ പന്തലിൽ ആദ്യം പള്ളിയോട പ്രവർത്തകർക്കും പിന്നീട് ഭക്ത ജനങ്ങൾക്കും കരനാഥൻമാർ സദ്യ വിളമ്പി. ക്ഷേത്ര മുറ്റത്ത് തെക്കുവശത്തായി ഭക്തജനങ്ങൾക്ക് മാത്രമായി സമൂഹസദ്യ വിളമ്പാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. 44 തരം വിഭവങ്ങൾ ഉൾപ്പെടുത്തി 3 മണി വരെ നീണ്ട സമൂഹസദ്യയിൽ അൻപതിനായിരത്തോളം ഭക്തർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL