SignIn
Kerala Kaumudi Online
Sunday, 11 October 2026 11.25 PM IST

അടൂരിൽ കെഎസ്‌യു - ഡിവൈഎഫ്‌ഐ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ്

READ ENGLISH VERSION
rahul-mamkootathil
രാഹുൽ മാങ്കൂട്ടത്തിൽ

അടൂർ: പത്തനംതിട്ട അടൂരിൽ ഡിവൈഎഫ്‌ഐ - കെഎസ്‌യു സംഘർഷം. ഇന്നലെ വൈകിട്ട് ഏഴംകുളത്ത്, ഡൽഹി ജന്തർമന്ദർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ കെഎസ്‌യു പ്രവർത്തകരെ ‌ഡിവൈഎഫ്‌ഐക്കാർ മർദിച്ചതാണ് സംഘർഷത്തിന് തുടക്കം. മണിക്കൂറുകളോളം സംഘർഷം നീണ്ടുനിന്നു. ഇതിനിടെ സ്വകാര്യ ആശുപത്രിക്ക് നേരെയും കല്ലേറുണ്ടായി.

മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സംഘർഷത്തിൽ മർദനമേറ്റു. ഇതിന് പിന്നാലെ സിപിഎം ഏരിയാ സെക്രട്ടറി സഞ്ചരിച്ച കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു. ഇന്നലെ രാത്രി ഏഴ് മണിക്കാണ് സംഘർഷം തുടങ്ങിയത്. നാല് മണിക്കൂറോളം ഇത് നീണ്ടുനിന്നു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ എസ്‌എഫ്‌ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ അടൂർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എസ്‌എഫ്‌ഐ പ്രവർത്തകരുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിട്ടുണ്ട്. എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ രാഹുലും പരാതി നൽകിയിട്ടുണ്ട്. കൂടാതെ സിപിഎംനേതാവിന്റെ കാർ തകർത്ത സംഭവത്തിലും പൊലീസ് കേസെടുത്തു.

English Summary

A clash between DYFI and KSU workers in Adoor, Pathanamthitta, lasted around four hours, with reports of assaults and stone-pelting at a private hospital. Former MLA Rahul Mamkootathil was reportedly injured. Police registered three cases, including one based on an SFI complaint against Rahul and another concerning damage to a CPM leader’s car.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR DYFI KSU CLASH, RAHUL MAMKOOTATHIL NEWS, ADOOR POLITICAL CLASH, PATHANAMTHITTA CLASH NEWS, DYFI KSU CLASH KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA