
റാന്നി: നാറാണംമൂഴിയിൽ ശബരിമല പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു ആദ്യഘട്ടത്തിൽ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകളാണ് പ്രവർത്തനക്ഷമമാക്കിയത്.ഇടമുറി ക്ഷേത്രം,പൊന്നം പാറ ,വാഴക്കാലമുക്ക്, കണ്ണമ്പള്ളി, അറക്കമൺ, അത്തിക്കയം ജംഗ്ഷൻ, മടന്തമൺ ജംഗ്ഷൻ എന്നിവിടങ്ങളിലെ ലൈറ്റുകളാണ് നന്നാക്കിയത്. രണ്ടാംഘട്ടത്തിൽ വലിയപതാൽ, കക്കുടുമൺ, മണക്കയം, ചൊല്ലനാവയൽ, ആലിമുക്ക്, നിരപ്പുപാറ, കച്ചേരിത്തടം തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികളും നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |