SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

ജലജീവൻ വോളണ്ടിയർ നിയമനം

lala

തിരുവല്ല : ജലജീവൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ജല അതോറിറ്റി പി.എച്ച് ഡിവിഷൻ തിരുവല്ല ഓഫീസിലേക്ക് 740 രൂപ ദിവസവേതന അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക് വോളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ ബി.ടെക്, സിവിൽ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10വർഷം സമാനമേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കും ജല അതോറിറ്റിയിൽ ജലജീവൻ മിഷൻ പ്രവർത്തികളിൽ പ്രവർത്തി പരിചയമുള്ളവർക്കും ആട്ടോക്കാഡ് പരിജ്ഞാനം ഉള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ 23ന് രാവിലെ 11മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള കൂടിക്കാഴ്ചയ്ക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ തിരുവല്ല ഡിവിഷൻ ഓഫീസിൽ നേരിട്ട് എത്തണമമെന്നും ഈ ദിവസം പ്രവർത്തി ദിവസമല്ലെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം ഹാജരാകണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ പി.എച്ച്.ഡിവിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL