
പ്രമാടം : അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പ്രമാടം ഗ്രാമപഞ്ചായത്ത് നാല്, അഞ്ച് വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ വി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ അഞ്ജലി ശങ്കർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ മെഡിസിൻ, പൾമണോളജി, ജനറൽ സർജറി, ഓർത്തോ, കാർഡിയോളജി, ഗൈനക്കോളജി ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. നൂറിൽ അധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |