SignIn
Kerala Kaumudi Online
Thursday, 15 October 2026 6.28 AM IST

പോഷകാഹാര പ്രദർശനം

panchayath-
നാറാണംമൂഴിയിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

നാറാണംമൂഴി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്.യുടെ നേതൃത്വത്തിൽ എഫ്.എൻ.എച്ച്.ഡബ്ല്യു. പദ്ധതിയുടെ ഭാഗമായി പോഷൺ മാ പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സി.ഡി.എസ്.ചെയർപേഴ്സൺ ബിന്ദു നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കല സന്തോഷ് സ്വാഗതം ആശംസിച്ചു. കമ്മ്യൂണിറ്റി കോ - ഓർഡിനേറ്റർ ശ്രീജ പദ്ധതി വിശദീകരണം നടത്തി. ഒന്നാം വാർഡ് മെമ്പർ മറിയാമ്മ മാത്യു ആശംസകൾ അറിയിച്ചു. ആർ.പി.മാരായ സന്ധ്യ, കല, മിനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL