SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

ജില്ലാ കൺവെൻഷൻ

22-intuc

പത്തനംതിട്ട : സ്‌കൂൾ പാചക തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്ന് സ്‌കൂൾ പാചക തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രിമാർക്കും മറ്റ് അധികാരികൾക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് അദ്ധ്യക്ഷത വഹിച്ചു. എഴുകോൺ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ നേതാക്കളായ ജോസ് വിമൽ രാജ്, ഗോമതി ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL