SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

സി.പി.എം ഹർത്താൽ 24ന്

harthal

പത്തനംതിട്ട : ജില്ലയിലെ ഏഴ് വില്ലേജുകളെ പരിസ്ഥിതിലോല പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 24ന് നടത്തുന്ന ഹർത്താൽ മലയോര ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധമാക്കി മാറ്റുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. ഏഴാമത് നോട്ടിഫിക്കേഷനിൽ കേന്ദ്രം വൈകാതെ അന്തിമ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നോട്ടിഫിക്കേഷൻ വന്നാൽ ജില്ലയിലെ ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, ആരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളെയാണ് ബാധിക്കുന്നത്. ഈ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിയമപരമായി 75,000 അപ്പീലുകൾ വനംപരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കാനും കേന്ദ്രത്തിന്റെ കണ്ണുതുറപ്പിക്കാനുമാണ് ഹർത്താൽ നടത്തുന്നതെന്ന് രാജു ഏബ്രഹാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL