SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

വള്ളിക്കോട് പാടത്ത് മുണ്ടകൻ കൃഷിക്കാലം

krishi

വള്ളിക്കോട് : കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിച്ച് വള്ളിക്കോട് പാടശേഖരത്തെ തലച്ചേമ്പ് ഏലായിൽ മുണ്ടകൻ കൃഷിക്ക് കർഷകർ വിത്തെറിഞ്ഞു. കാലാവസ്ഥ വ്യതിയാനങ്ങളെ തുടർന്ന് ഇത്തവണ പുഞ്ചക്കൃഷി ഇറക്കാൻ കഴിഞ്ഞിരുന്നില്ല. പുഞ്ചക്കൃഷി തടസപ്പെട്ടെങ്കിലും രണ്ടും കൽപ്പിച്ച് മുണ്ടകൻ കൃഷിക്കായുള്ള ഒരുക്കങ്ങൾ ഒരുമാസം മുമ്പേ തുടങ്ങിയിരുന്നു. കത്തിയെരിഞ്ഞ വേനലിൽ വിതയൊരുക്കം മുടങ്ങിയെങ്കിലും വേനൽ മഴ ആശ്വാസമായി. യന്ത്രസഹായത്തോടയാണ് പാടശേഖരങ്ങൾ ഒരുക്കിയത്. തുലാമഴ കടുത്ത ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇനിയും കാത്തിരുന്നാൽ മകരത്തിൽ നടക്കേണ്ട മുണ്ടകൻ കൊയ്ത്ത് വൈകുമെന്ന ആശങ്കയിലാണ് രണ്ടും കൽപ്പിച്ച് വിത്തെറിയാൻ കർഷകർ തയ്യാറായത്. സമീപ പഞ്ചായത്തുകളിലെ ഏലാകളിലും വിതയൊരുക്കം സജീവമാണ്.

മുണ്ടകൻ കൃഷി

പരമ്പരാഗത നെൽകൃഷി രീതിയിൽ ഉൾപ്പെട്ട രണ്ടാം കൃഷിയാണ് മുണ്ടകൻ കൃഷി. കന്നി - തുലാം മാസത്തിൽ വിതച്ച് ധനു - മകരം മാസങ്ങളിലാണ് കൊയ്തെടുക്കുന്നത്. ആദ്യ കൃഷിയെ വിരിപ്പ് എന്ന് അറിയപ്പെടും. മുണ്ടകൻ, വിരിപ്പ്, പുഞ്ച എന്നിങ്ങനെ മൂന്ന് തവണ കൃഷി ഇറക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. ഒന്നാം കൃഷിയെക്കാൾ കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമായ കൃഷിയാണ് രണ്ടാം കൃഷി. വിത്ത് വിതയ്ക്കുന്നതിനേക്കാൾ ഞാറുപറിച്ച് നടത്തുന്നതിലൂടെ കൂടുതൽ വിളവ് ലഭിക്കും.

വള്ളിക്കോട് പാടശേഖരം : 500 ഹെക്ടർ.

മുണ്ടകൻ കൃഷി ഇറക്കുന്നത് : 400 ഹെക്ടർ.

പ്രധാന പാടശേഖരങ്ങൾ : 9

കർഷകരുടെ എണ്ണം : 210

കഴിഞ്ഞ മുണ്ടകൻ കൃഷിക്ക് ലഭിച്ചത് : 510 ടൺ നെല്ല്

സപ്‌ളൈക്കോ സംഭരിച്ചത് : 450 ടൺ നെല്ല്

(ബാക്കി നെല്ല് കർഷകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് )

വർഷത്തിൽ മൂന്ന് കൃഷി :

1.വിരിപ്പ് കൃഷി, 2. മുണ്ടകൻ കൃഷി, 3.പുഞ്ചക്കൃഷി

വിതയ്ക്കുന്ന നെൽ വിത്ത് : ജയ.

മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും വേനലിൽ വെള്ളം എത്തിക്കുന്നതിനും

പഞ്ചായത്തും കൃഷി ഭവനും നടപടി സ്വീകരിക്കണം.

പാടശേഖര സമിതി അംഗങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL