SignIn
Kerala Kaumudi Online
Saturday, 06 June 2026 11.35 AM IST

പൂവച്ചലിൽ വൈദ്യുതി മുടക്കം പതിവ്

1

കാട്ടാക്കട: പൂവച്ചൽ മേഖലയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ഒരു ദിവസം ഇരുപതിലധികം തവണയാണ് ഇവിടെ വൈദ്യുതി പോവുന്നത്. കാട്ടാക്കട താലൂക്കിലെ മറ്റ് പ്രദേശങ്ങളിലൊന്നുമില്ലാത്ത കടുത്ത ദുരിതമാണ് പൂവച്ചൽ വൈദ്യുതി വകുപ്പ് സെക്ഷൻ പരിധിയിലെ ജനങ്ങൾ അനുഭവിക്കുന്നത്. അറ്റകുറ്റപ്പണികളോ നിയന്ത്രണങ്ങളോ ഉണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാറില്ല.

വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വ്യാപകമായി കേടാകുന്നുണ്ട്. ഇത് സർക്കാർ ഓഫീസുകളുടെയും ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടർ കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങളെ പൂർണമായി ബാധിച്ചു. വൈദ്യുതി മുടങ്ങുമ്പോൾ പരാതി അറിയിക്കാൻ ഓഫീസിലേക്ക് വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും, പലപ്പോഴും ഫോൺ റിസീവർ മാറ്റിവെക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. നേരിട്ടെത്തി കാരണം തിരക്കുന്നവരോട് കൃത്യമായ മറുപടി നൽകാൻ ജീവനക്കാർ തയ്യാറാകുന്നുമില്ല.

അടിയന്തരമായി അധികാരികൾ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL