SignIn
Kerala Kaumudi Online
Thursday, 23 July 2026 1.21 AM IST

''ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ല '' അഷറഫ് വേദനയോട് പറയുന്നു

veedu
അഷറഫും ഭാര്യയും കളളാടി ദുരന്തത്തിൽ തകർന്ന തങ്ങളുടെ വീട് വേദനയോടെ വീക്ഷിക്കുന്നു

മേപ്പാടി: ''മൂന്നര പതിറ്റാണ്ടുകാലം ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ്. ഇനി എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല. ഞാനും ഭാര്യ ഹസീനയും ഉംറക്ക്‌പോയ സമയത്താണ് കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി പ്രദേശത്ത് മണ്ണിടിച്ചിൽ നടന്നത്. വീട് തകർന്നു. എങ്കിലും കുട്ടികൾ രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഞാൻ . ''മീനാക്ഷി സ്വദേശി പുളിക്കലകത്ത് അഷറഫ് വേദനയോടെ പറഞ്ഞു. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അഷ്രഫിന്റെ വീട് പൂർണമായും തകർന്നിരുന്നു. മീനാക്ഷി പാലത്തിന് തൊട്ടടുത്തായിരുന്നു വീട്. വീടിന് അടുത്ത് ഉണ്ടായിരുന്ന നിസ്‌കാര പള്ളിയും പൂർണമായും തകർന്നു. ഉംറ തീർത്ഥാടനത്തിനുശേഷം കഴിഞ്ഞദിവസമാണ് അഷ്രഫ് തിരിച്ചെത്തിയത്. ദുരന്തത്തിന്റെ തലേന്നാണ് തീർത്ഥാടനത്തിന് പുറപ്പെടുന്നത്. ദുരന്തസമയത്ത് മകളും മരുമകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മരുമകൻ സിറ്റൗട്ടിലും മകൾ ബാത്ത്രൂമിലും ആയിരുന്നു. ശബ്ദംകേട്ട് ഇരുവരും ഓടിയിറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണെന്ന് ഇവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL