തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോച്ചിന്
16വർഷം തടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം.മനുവിന് (40) ആണ് വിവിധ വകുപ്പുകളിലായി 16വർഷം കഠിനതടവും 24000 രൂപ പിഴയും ശിക്ഷ. പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷകളുണ്ടെങ്കിലും പരമാവധി ശിക്ഷയായ 5വർഷം ശിക്ഷ അനുഭവിച്ചാൽ മതി. കുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയോട് കോടതി നിർദ്ദേശിച്ചു. തലസ്ഥാനത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ വച്ചാണ് ഏഴാംക്ലാസ് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടത്. നഗ്നഫോട്ടോ അയച്ചുകൊടുക്കാൻ പ്രതി പലതവണ നിർബന്ധിച്ചിരുന്നെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. വഴങ്ങാതിരുന്നതിനാൽ പിന്നീട് ശരിയായ പരിശീലനം നൽകാതായി. 2021ൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരിടത്തേക്ക് മാറി. പീഡനം പുറത്ത്പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് കുട്ടിയെ ഭീക്ഷണിപ്പെടുത്തി. പരിശീലനത്തിനെത്തിയ 5കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. ഇവർ പീഡനവിവരം പുറത്തു പറഞ്ഞില്ല.
2024ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കടുക്കാൻ എത്തിയപ്പോൾ ഇരയായ പെൺകുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മറ്റ് കുട്ടികൾക്കും പരാതി നൽകാനുള്ള ധൈര്യം ലഭിച്ചു. പ്രതിക്കെതിരെ 6കേസുകൾ രജിസ്റ്റർ ചെയ്തു. നാല് കേസുകളുടെ വിചാരണ പൂർത്തിയായി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.ആർ. എസ്.വിജയ് മോഹൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |