SignIn
Kerala Kaumudi Online
Saturday, 06 June 2026 5.21 AM IST

പൂവണിയൊരുക്കി പൊൻമുടി

photo

പാലോട്: വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന പൂവണി പദ്ധതി ഉദ്ഘാടനം പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.അരുൺകുമാർ നിർവഹിച്ചു.നസീമ ഇല്യാസ്,ഷാൻ തടത്തിൽ,സോഫി തോമസ്,കൊച്ചുവിള അൻസാരി,പൊന്മുടി പ്രകാശ്,സീന അബൂബേക്കർ എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ സരിത നന്ദി പറഞ്ഞു.ടൂറിസ്റ്റുകളെ ആകർഷിക്കാനം പ്രദേശവാസികൾക്ക് വരുമാന വർദ്ധനയ്ക്കും വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.ഓണക്കാലത്ത് യഥേഷ്ടം പൂവ് ലഭ്യമാക്കലാണ് ലക്ഷ്യം.വിനോദ സഞ്ചാരികൾക്കും മറ്റുള്ളവർക്കും ഫോട്ടോ എടുക്കുന്നതിനും മറ്റും സൗകര്യമൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL