
തിരുവനന്തപുരം:ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നോർക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന ചടങ്ങ് സംഘടിപ്പിച്ചു.നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി നോർക്ക സെന്റർ അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു.ജീവനക്കാർക്ക് ഫലവൃക്ഷതൈ വിത്തുകളും നൽകി.നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഉല്ലാസ് കൃഷ്ണൻ, വിദേശ റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി.ജോസഫ്, എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |