
തിരുവനന്തപുരം: വെള്ളാള സ്‌മൃതി ഭവനിൽ 29ാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ആറ്റുകാൽ ജി.കുമാരസ്വാമി സ്വാഗതം പറഞ്ഞു. മാനേജിംഗ് ട്രസ്റ്റി ആർ.മുരുകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഡോ.മോത്തിലാൽ നെഹ്റു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വിജയകുമാർ 2025-26ലെ വാർഷിക കണക്ക് അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ധനസഹായവും ക്യാഷ് അവാർഡും അക്കാഡമിക്ക് എക്സലൻസിക്ക് ഡോ.അധീന ചന്ദ്രയ്ക്ക് പുരസ്കാരവും നൽകി. വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് മുൻ ഡയറക്ടർ സുഭാഷ് ചന്ദ്ര ബോസ് സംസാരിച്ചു. കെ.ഗണേഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |