തിരുവനന്തപുരം: കോടതിയിൽ ഹാജരാക്കാനെത്തിച്ച അസാം സ്വദേശി പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നു. പൂന്തുറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ എറണാകുളത്ത് നിന്നുമെത്തിച്ച അസം സ്വദേശി മഹേഷ് ഗാർഗാണ് (19) ഇന്നലെ ഉച്ചക്ക് രക്ഷപ്പെട്ടത്. കാവി നിറത്തിലുള്ള ബർമുഡയും കറുത്ത നിറത്തിലുള്ള ഷർട്ടുമായിരുന്നു വേഷം. കറുത്ത് മെലിഞ്ഞ ശരീരമാണ്. പൂജപ്പുര പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |