
ശിവഗിരി: ശിവഗിരി മഠത്തിലെത്തിയ ഓസ്ട്രേലിയിലെ വിക്ടോറിയൻ പാർലമെന്റ് ചീഫ് വിപ്പ് ലീ ടാർലാമിസിന്റെ ഭാര്യ ചാർവോ ലീ ടാർലാമിസ് നടത്തിയ വേറിട്ട ആതിഥേയത്വം മഠത്തിലെ സ്വാമിമാരെയും മറ്റുള്ളവരെയും ഒരുപോലെ അത്ഭുതപ്പെടുത്തി. സന്ദർശനത്തിനിടെ ശിവഗിരിയിലെ ചക്ക രുചിക്കണമെന്ന് ചാവോ ലീ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.തുടർന്ന് മഹാസമാധി പരിസരത്തെ പ്ലാവിൽനിന്ന് ഒരു വരിക്കച്ചക്ക അവർക്കായി എത്തിച്ചു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ചാവോ ലീ സ്വയം ചക്ക മുറിച്ച് അതിലെ ചുളകൾ വേർതിരിച്ച് അവിടെ ഉണ്ടായിരുന്ന സ്വാമിമാർക്കും മറ്റുള്ളവർക്കും നൽകിയത് പുതിയൊരു സ്നേഹാനുഭവമായി.ചക്ക മുറിക്കുന്നതിലും വിളമ്പുന്നതിലുമുള്ള അവരുടെ കൈവഴക്കവും ആത്മാർഥതയും കണ്ടവർക്ക് കൗതുകമായി. അതിഥിയായി എത്തിയ ഒരാൾ ആതിഥേയയുടെ വേഷമണിഞ്ഞ ഈ അപൂർവ നിമിഷം ശിവഗിരിയിലെ എല്ലാവരുടെയും മനസ്സിൽ മായാത്ത ഓർമയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |