
ആലപ്പുഴ: തൂഫാൻ പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന് പൊലീസ് സ്റ്റേഷന്റെയും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെയും ആഭിമുഖ്യത്തിൽ ലഹരിയ്‌ക്കെതിരെ ഒന്നിച്ചു തുഴയാം ഒന്നിച്ചു പോരാടാം എന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പി. സജുകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. എസ്.ഐമാരായ ബിജുകുട്ടൻ, സെബാസ്റ്റ്യൻ, അരുൺ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, മെമ്പർമാരായ ബീന വിനോദ് ,സിജി ബോണി, കെ.ഇ കാർമൽ സ്കൂൾ മാനേജർ ഫാ.ജോസഫ് മരിയാലയം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |