
വെഞ്ഞാറമൂട്: വാഹന യാത്രികർക്ക് ചെറുതായിട്ടെങ്കിലും ആശ്വസിക്കാവുന്ന തരത്തിൽ ചെറുവാഹനങ്ങൾക്ക് വെഞ്ഞാറമൂട് വഴി കടന്നുപോകാനുള്ള സൗകര്യമൊരുങ്ങി. ഫ്ലൈഓവർ നിർമ്മാണത്തിന്റെ ഭാഗമായുള്ള നിർദ്ദിഷ്ട സർവീസ് റോഡിലൂടെയാണ് താത്കാലികമായി വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
മൂന്നാഴ്ച മുൻപ് നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ സുധീർഷാ പാലോട് എം.എൽ.എ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലെ തീരുമാനമനുസരിച്ചാണ് യാത്രാസൗകര്യമൊരുക്കിയത്.
പ്രദേശത്തെ അപ്രോച്ച് റോഡുകൾ നവീകരിക്കുന്ന പദ്ധതികളും ആരംഭിച്ചതായി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |