SignIn
Kerala Kaumudi Online
Monday, 22 June 2026 3.40 AM IST

ഭവനങ്ങളിൽ ഡ്രൈ ഡേ: ജില്ലാതല ഉദ്ഘാടനം

pallan

തൃശൂർ: കോർപറേഷൻ വൃത്തി ക്യാമ്പയിന്റെ ഭാഗമായി വീടുകളിൽ ഞായറാഴ്ചകളിൽ നടത്തുന്ന 'ഡ്രൈ ഡേ' ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം രാജൻ ജെ. പല്ലൻ നിർവഹിച്ചു. ബോധവത്കരണ ലഘുലേഖയുടെ പ്രകാശനവും നിർവഹിച്ചു. ബെന്നറ്റ് റോഡിലുള്ള ആലപ്പാട്ട് ജോസിന്റെ വീട്ടിലായിരുന്നു ചടങ്ങ്. ഇതിന്റെ ഭാഗമായി കിണറുകൾ ക്ലോറിനേഷൻ നടത്തുകയും കൊതുകുനിവാരണത്തിനായി കൂത്താടികളെ തിന്നുന്ന ഗപ്പി മത്സ്യങ്ങളുടെ വിതരണവും നടത്തി. കോർപറേഷൻ കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റിൻ ചാക്കോള, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ജിൽഷോ ജോർജ്, ജെ.എ.എം.ഒ. ഡോ. നിർമ്മൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL