SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

തുകയും പലിശയും നഷ്ടപരിഹാരവും നൽകണം

photo

തൃശൂർ: നിക്ഷേപത്തുക മടക്കിനൽകാത്ത സംഭവത്തിൽ കൊടുങ്ങല്ലൂർ അരാക്കുളം പരാശക്തി ഫിനാൻസ് മാനേജിംഗ് ഡയറക്ടർക്കും പാർട്ണർമാർക്കുമെതിരെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. പരാതിക്കാരനായ കൊടുങ്ങല്ലൂർ സൗത്ത് അരാക്കുളം സ്വദേശി സി.വി. നസീറിന് നിക്ഷേപത്തുകയായ 2,00,000 രൂപയും 2013 ഡിസംബർ 19 മുതലുള്ള 9 ശതമാനം പലിശയും നൽകണം. ഇതിനുപുറമേ 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാനുമാണ് ഉത്തരവ്. സി.അരവിന്ദാക്ഷമേനോൻ, കെ.അനിൽകുമാർ, സി.ബാലചന്ദ്രൻ, കെ.മധുസൂദനൻ, കെ.ഭാസി എന്നിവർക്കെതിരെയാണ് നടപടി. ഉപഭോക്തൃ കോടതി പ്രസിഡന്റ് സി.ടി. സാബു, ശ്രീജ എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL