തൃശൂർ: കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. തൃശൂർ പന്നിത്തടത്ത് ഇന്നലെ രാത്രി 11.15ഓടെയായിരുന്നു സംഭവം. ലോറിയും കാറും വ്യാപാര സ്ഥാപനത്തിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. വൈപ്പിനിൽ നിന്ന് കുന്നകുളം വഴി ചെറുതുരുത്തിക്ക് പോവുകയായിരുന്ന ലോറിയും എറണാകുളത്തുനിന്ന് മലപ്പുറത്തേയ്ക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് 30 മീറ്ററോളം കാറിനെ നിരക്കിക്കൊണ്ട് പോയി ഒരു പോസ്റ്റിലിടിച്ചതിനുശേഷമാണ് ഇരുവാഹനങ്ങളും വ്യാപാര സ്ഥാപനത്തിലേയ്ക്ക് ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്നു. ലോറിയുടെ മുൻഭാഗവും തകർന്ന നിലയിലാണ്. വ്യാപാര സ്ഥാപനത്തിനും വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മലപ്പുറം തിരൂർ സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുക്കാൻ സാധിച്ചത്. ഇവർക്കും ലോറിയിലുണ്ടായിരുന്ന വൈപ്പിൻ സ്വദേശികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാണെന്നാണ് വിവരം. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
Seven people were injured in Thrissur's Pannithadam last night when a car and lorry collided, subsequently crashing into a commercial establishment. Five car occupants and two lorry passengers sustained injuries, with one critically ill. Initial reports attribute the accident to the lorry's overspeeding, causing extensive damage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |