SignIn
Kerala Kaumudi Online
Thursday, 15 October 2026 7.58 AM IST

തൃശൂരിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നശേഷം  ജീവനൊടുക്കാൻ  ശ്രമിച്ച്  ഗൃഹനാഥൻ

house
കൊലപാതകം നടന്ന വീട്

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തൃശൂർ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A man in Thrissur allegedly killed his wife, Vismaya, and their four-and-a-half-year-old son, Daksh, by slitting their throats before attempting suicide. The incident occurred around 1:30 am. The woman's brother reportedly broke open the door after hearing her cries and found her with her throat slit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR DOUBLE MURDER, THRISSUR CRIME NEWS, WIFE AND SON MURDER, KERALA CRIME NEWS, FAMILY MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA