വെങ്കിടങ്ങ്: മുസ്ലിംലീഗ് പ്രതിനിധിയായി വെങ്കിടങ്ങ് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെബ്ഷാബി ടീച്ചറുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ യോഗം നടത്തി. മുസ്ലിംലീഗ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എ അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.എം മുഹ്‌സിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.എം അൽത്താഫ് തങ്ങൾ, എം.കെ ഹബീബ്, എ.ടി അബ്ദുള്ള, അബ്ദു റഊഫ് ഹാജി, റസിയ ഇബ്രാഹിം, ബുഷ്റ അക്ബർ, പി.എം ജമാൽ, കെ.എച്ച് കമറുദ്ധീൻ, എ.എം അഷ്റഫ് തങ്ങൾ, ഷാമിസ് അലി തങ്ങൾ, എ.എം ഷഫീഖ് തങ്ങൾ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |