
തൃശൂർ: അഴീക്കോടൻ രാഘവൻ 54-ാം രക്തസാക്ഷിദിനം സി.പി.എം നേതൃത്വത്തിൽ ആചരിക്കും. 23ന് അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ വൈകിട്ട് 5ന് തൃശൂർ പാലസ് ഗ്രൗണ്ടിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗം പി.കെ.ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി മൊയ്‌തീൻ, എം.എം വർഗീസ്, ആർ.ബിന്ദു എന്നിവർ സംസാരിക്കും. എല്ലാ ബ്രാഞ്ചുകളിലും പാർട്ടി ഓഫീസുകളിലും അഴീക്കോടന്റെ ഫോട്ടോ പ്രദർശിപ്പിച്ച് പ്രഭാതഭേരിയോടെ പതാക ഉയർത്തും. രാവിലെ 8ന് ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ.വി അബ്‌ദുൾഖാദർ പതാക ഉയർത്തും. വൈകിട്ട് നാലിന് തൃശൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പാറമേക്കാവ് ക്ഷേത്ര പരിസരത്തുനിന്ന് പ്രകടനം പൊതുസമ്മേളന നഗരിയിലേക്ക് പ്രവേശിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |