
തൃശൂർ: കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെതിരെ കുന്നംകുളം പൊലീസ് കൈക്കൊണ്ട നടപടിക്കെതിരെ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയതായി ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്. കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കാണുമ്പോൾ കാക്കിക്കുള്ളിൽ സി.പി.എമ്മിന്റെ ദുർഭൂതം കേറുന്നവർക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാനമില്ലെന്നും അവർക്ക് എ.കെ.ജി സെന്ററിൽ റെഡ് വളണ്ടിയറായി പ്രവർത്തിക്കാമെന്നും പറഞ്ഞു. സുഹൃത്തിനെ സഹായിക്കാനാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഗോകുൽ എത്തിയത്.പക്ഷേ,അവിടുത്തെ ചില പൊലീസുകാർ സ്ഥാപിതമായ താല്പര്യങ്ങൾക്ക് വേണ്ടി ഗോകുലിനെ മനപ്പൂർവ്വം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |