SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.01 AM IST

ആൻസി സോജന് സ്വീകരണം ഇന്ന്

photo
1

തൃപ്രയാർ: ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടി കായികതാരം ആൻസി സോജന് നാട്ടിക പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉജ്ജ്വല സ്വീകരണം നൽകും. നാട്ടിക പഞ്ചായത്തും തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയവും സംയുക്തമായാണ് പരിപാടി. രാവിലെ ഒമ്പതിന് തൃപ്രയാർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് താരത്തെ ടി.എസ്.ജി.എ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. രാവിലെ 10 ന് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എം.എൽ.എ, മുൻ എം.പിയും ടി.എസ്.ജി.എ ചെയർമാനുമായ ടി.എൻ. പ്രതാപൻ, രഞ്ജില ഗിരി, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ആർ. രതീഷ് കുമാർ, ഒളിമ്പ്യൻ പി. രാമചന്ദ്രൻ, പി.ഐ. സജിത, പി. വിനു, കെ.എ. ഷൗക്കത്തലി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY