SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.03 AM IST

സ്മാർട്ടായി കരുമത്ര വില്ലേജ്; കാടുപിടിച്ച് പഴയകെട്ടിടം

r

പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിലെ കരുമത്ര -എങ്കക്കാട് -വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് സ്‌മാർട്ടായി 2വർഷം പിന്നിട്ടിട്ടും പഴയ ഓഫീസ് കെട്ടിടം കാടുമൂടി കിടക്കുകയാണ്. സൗകര്യങ്ങളേറെയുള്ള ഈ കെട്ടിടം സംരക്ഷിക്കുന്നതിനോ, ഗുണപ്രദമായി വിനിയോഗിക്കുന്നതിനോ അധികൃതർ നടപടിയെടുക്കുന്നില്ല. റവന്യുവകുപ്പ് 2021- 22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാർട്ട് കെട്ടിടംനിർമ്മിച്ചത്. തൃശൂർ നിർമ്മിതി കേന്ദ്രത്തിനായിരുന്നു ചുമതല. 2024 ഫെബ്രുവരി 16ന് അന്നത്തെ റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അന്ന് മുതൽ പഴയ കെട്ടിടം അനാഥമായി കിടക്കുകയാണ്. വള്ളിപ്പടർപ്പുകൾ വളർന്ന് കെട്ടിടം മൂടി. വാഴാനി - പീച്ചി കോറിഡോറിന് തൊട്ട് കരുമത്ര സെന്ററിൽ കണ്ണായ സ്ഥലത്താണ് കെട്ടിടം. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണിവിടമിപ്പോൾ. വ്യാപാരികളും പ്രദേശവാസികളും നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല.

 ഏറെ വിസ്‌തൃതം

കരുമത്ര -എങ്കക്കാട് -വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ് എങ്കക്കാട്ടേക്ക് മാറ്റണമെന്ന ആവശ്യത്തിന് കാലമേറെ പഴക്കമുണ്ട്. ഇതിനായി തയ്യാറാക്കിയ പദ്ധതി കടലാസിലൊതുങ്ങി. 2012ൽ പഞ്ചായത്ത് മെമ്പറായിരുന്ന അഡ്വ. സി.വിജയന്റെ നിരന്തര പരിശ്രമത്തെ തുടർന്ന് ഭരണസമിതി 10സെന്റ് എങ്കക്കാട് ശ്മശാനത്തിന്റെ കിഴക്ക്- വടക്ക് മൂലയിൽ റവന്യു വകുപ്പിന് നൽകി. തുടർനടപടികൾ ഉണ്ടായില്ല. വില്ലേജ് ഓഫീസ് യാഥാർത്ഥ്യമായെങ്കിൽ ചേലക്കര നിയോജക മണ്ഡലത്തിലെ ആറ്റൂർ അടക്കമുള്ള പ്രദേശത്തെ ജനങ്ങൾക്ക് സേവനം എളുപ്പത്തിൽ ലഭ്യമാകാൻ അത് സഹായകമാകുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY