SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.03 AM IST

യുവകർഷകന്റെ സ്വപ്നങ്ങൾ തകർത്ത് കാട്ടുപന്നി കൂട്ടം

f

50 ഓളം നേന്ത്രവാഴകൾ നശിപ്പിച്ചു

അത്താണി: കൃഷി ഉപജീവനമാക്കിയ യുവകർഷകന്റെ സ്വപ്‌നങ്ങൾ തകർത്ത് കാട്ടുപന്നി കൂട്ടം. വാഴതോട്ടത്തിലിറങ്ങിയ പന്നികൾ ഒരു ഏക്കർ സ്ഥലത്തെ 200 വാഴകളിൽ 50ഓളം വാഴകൾ കുത്തിമറിച്ചിട്ടു. തെക്കുംകര പഞ്ചായത്തിലെ മിണാലൂർ ചൊറിയൻകുന്ന് താഴ്‌വാരം ചെറുതുടുകയിൽ പ്രമോദിന്റെ (40) കൃഷി തോട്ടത്തിലെ മൂന്ന് മാസം പ്രായമുള്ള നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ചെറുപ്രായത്തിൽ തന്നെ കാർഷിക വൃത്തിയിലേക്ക് വഴിമാറി. പശു വളർത്തലിനോടൊപ്പം റബ്ബർ, പച്ചക്കറി കൃഷികളും ചെയ്തുവരുന്നു. നേന്ത്രവാഴയോടൊപ്പം റോബസ്റ്റ, പൂവൻ, പാളേംകോടൻ, വാഴ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. കർഷകരെ പന്നി ശല്യത്തിൽ നിന്ന് രക്ഷിക്കാൻ അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY