SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.03 AM IST

പുല്ലുവെട്ടൽ ജോലി സ്വയം ഏറ്റെടുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

grass

ചാലക്കുടി: റോഡിലൂടെ പോകുന്നവരുടെ ദേഹത്ത് കല്ല് തെറിക്കാതെ നോക്കണം. ഒപ്പം, പരിചയമില്ലാത്ത ജോലിയായതിനാൽ സ്വന്തം ദേഹത്തും പരിക്കേൽക്കാതെ നോക്കണം. പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിപ്‌സി ജെയ്റ്റസിന് ഇന്നലെ പിടിപ്പത് ജോലിയായിരുന്നു. വഴിയോരങ്ങളിലെ പുല്ലുവെട്ടാൻ ആളെ കിട്ടാതായപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തന്നെ കൃത്യനിർവഹണത്തിനായി നേരിട്ടിറങ്ങി. പരിയാരം പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷ ജിപ്‌സി ജെയ്റ്റസാണ് പുല്ലുവെട്ട് യന്ത്രവുമായി നിരത്തിലിറങ്ങിയത്. റോഡിന്റ ഇരുവശങ്ങളിൽ പുല്ല് വളർന്ന് കാടുപിടിച്ചുകിടക്കുന്നതായി നിരവധി പരാതികൾ സ്വന്തം വാർഡിൽ നിന്നും കിട്ടി. ഇഴ ജന്തുക്കളുടെ ശല്യവും നാട്ടുകാരെ അങ്കലാപ്പിലാക്കി. വാർഡ് മെമ്പറാകട്ടെ പുല്ലുവെട്ടുകാരനെ അന്വേഷിച്ച് പരക്കം പാഞ്ഞെങ്കിലും പ്രയോജനുണ്ടായില്ല. വെട്ടുകാർക്ക് ഒഴിവില്ലാത്തതാണ് പ്രശ്‌നമായത്. പിന്നെ ഒന്നും ആലോചിക്കാതെ പുല്ലു വെട്ടാനിറങ്ങുകയായിരുന്നു. ഇതിനായി മെഷിനും വാടകയ്‌ക്കെടുത്തു.ഒരപ്പന വഴിയോരമാണ് വൃത്തിയാക്കിയത്. ജനപ്രതിനിധിയെ സഹായിക്കാൻ ഏരിയാ സെക്രട്ടറി നിധിൻ കൃഷ്ണയുടെ നേതൃത്വത്തിൽ ബാലസംഘം പ്രവർകരും ഒപ്പം ചേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY