SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

കുഴികളും വെള്ളക്കെട്ടും ശരണം  

passengers-left-in-distre

ചാവക്കാട്: ദേശീയപാത 66ൽ വില്യംസ് മുതൽ തങ്ങൾപ്പടി, ചാവക്കാട് വരെയുള്ള റോഡ് യാത്രികർക്ക് ദുരിതമാകുന്നു. റോഡിൽ രൂപപ്പെട്ട കുഴികളും വെള്ളക്കെട്ടും കാരണം ഏറെ ബുദ്ധിമുട്ടുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്. റോഡിലെ ടാറിംഗ് തകർന്ന് കല്ലുകളും ചരലുകളും നിരന്നു കിടക്കുന്നു. വെള്ളക്കെട്ട് കാരണം റോഡിലെ കുഴികളുടെ ആഴം തിരിച്ചറിയാൻ കഴിയില്ല. റോഡിന്റെ നിലവിലെ അവസ്ഥയിൽ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ പറയുന്നു. റീടാറിംഗ് നടത്തുക, വെള്ളക്കെട്ട് പരിഹരിക്കുക, അപകടസാധ്യതയിടങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം. എൻ.എച്ച്.എ.ഐ തന്നെ റോഡ് പരിപാലനത്തിനായി പി.ഡബ്ല്യുഡിക്ക് കൈമാറിയതായി അറിയിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട വിഭാഗം അടിയന്തര സ്ഥലപരിശോധന നടത്തി സമയബന്ധിതമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL