SignIn
Kerala Kaumudi Online
Thursday, 22 October 2026 12.11 PM IST

രക്തസാക്ഷികൾക്ക് പൊലീസിന്റെ ആദരം

c

തൃശൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച 154സേനാംഗങ്ങൾക്ക് തൃശൂർ സിറ്റി പൊലീസ് ആദരാഞ്ജലികൾ അർപ്പിച്ചു. 2025 സെപ്തംബർ 1മുതൽ 2026ആഗസ്റ്റ് 30വരെയുള്ള കാലയളവിൽ കേന്ദ്ര-സംസ്ഥാന പൊലീസ്

+സേനകളിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ ഓർമ്മ പുതുക്കിയാണ് ആചരിച്ചത്. രാമവർമ്മപുരം ഡിസ്ട്രിക് ഹെഡ് ക്വാർട്ടേഴ്‌സ് പരേഡ് ഗ്രൗണ്ടിലെ സ്മൃതിമണ്ഡപത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ടി.നാരായണൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. അഡീഷണൽ പൊലീസ് സൂപ്രണ്ട് വി.എ.കൃഷ്ണദാസ് പരേഡിൽ രക്തസാക്ഷികളുടെ പേരുകൾ അനുസ്മരിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് എം.സി.ചന്ദ്രശേഖരൻ പരേഡ് നയിച്ചു. 21സേനാംഗങ്ങൾ പങ്കെടുത്ത പരേഡിൽ സിറ്റി ജില്ലയിലെ എ.സി.പിമാർ, ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ നിരവധി പേർ പുഷ്പാർച്ചന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL